Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GaleCrater

ഉ​ൽ​ക്ക വീണതല്ല; ചൊ​വ്വ​യി​ൽ വിചിത്രരൂപത്തി​ലു​ള്ള കു​ഴി​ക​ൾ: രഹസ്യങ്ങൾ തേടി നാസ

ചൊ​വ്വയുടെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ദു​രൂ​ഹ​മാ​യ കു​ഴി​ക​ൾ ക​ണ്ടെ​ത്തി നാ​സ​യു​ടെ ക്യൂ​രി​യോ​സി​റ്റി റോ​വ​ർ. ഗെ​യ്ൽ ക്രേ​റ്റ​റി​ലു​ള്ള മൗ​ണ്ട് ഷാ​ർ​പ്പ് പ​ർ​വ​തനി​ര​ക​ളി​ലെ വാ​ലെ ഗ്രാ​ന്‍ഡെ എ​ന്ന താ​ഴ്‌​വ​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് റോ​വ​ർ ​അ​സാ​ധാ​ര​ണ ഘ​ട​ന​ക​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

 

ഉ​ൽ​ക്കാ​പ​ത​ന കു​ഴി​ക​ളി​ൽനിന്നു വ്യ​ത്യ​സ്തം
ചൊ​വ്വ​യി​ൽ ഉ​ൽ​ക്കാ​പ​ത​ന​ങ്ങ​ൾ മൂ​ലം ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു സാ​ധാ​ര​ണ​യാ​ണെ​ങ്കി​ലും, ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ​വ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണെന്നു നാസ വ്യക്തമാക്കി. സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വീ​തി​യു​ള്ള​തും എ​ന്നാ​ൽ ആ​ഴം കു​റ​ഞ്ഞ​തു​മാ​യ ഘ​ട​ന​യാ​ണ് ഇ​വ​യ്ക്കു​ള്ള​ത്. മു​ൻ​പു ചൊവ്വയിൽ ക​ണ്ടെ​ത്തി​യ മ​റ്റു കു​ഴി​ക​ളി​ൽനി​ന്നു ഘ​ട​നാ​പ​ര​മാ​യി ഇ​വ വ​ലി​യ വ്യ​ത്യാ​സം പു​ല​ർ​ത്തു​ന്നു.

സാ​ധാ​ര​ണ​യാ​യി പാ​റ​ക​ൾ​ക്കി​ട​യി​ൽ കാ​ണ​പ്പെ​ടു​ന്ന കാ​ഠി​ന്യ​മു​ള്ള ചെ​റി​യ ക​ല്ലു​ക​ളോ ധാ​തു​ക്ക​ളോ കാ​റ്റും മ​റ്റു ​ശ​ക്തി​ക​ളും കാ​ര​ണം ത​ക​ർ​ന്നു പോ​കു​മ്പോ​ഴാ​ണ് ഉ​പ​രി​ത​ല​ത്തി​ൽ ചെ​റി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ​താ​യി ക​ണ്ടെ​ത്തി​യ മേ​ഖ​ല​യി​ൽ ഇ​ത്ത​രം ക​ല്ലു​ക​ളു​ടെ​യോ ധാ​തു​ക്ക​ളു​ടെ​യോ അ​വ​ശി​ഷ്ട​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​താ​ണ് ഇ​തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ഗൂ​ഢ​തയേറുന്നത്.

പ​ഠ​ന​ങ്ങ​ൾ തുടരും
റോ​വ​റി​ലു​ള്ള 'മാ​ർ​സ് ഹാ​ൻഡ് ലെ​ൻ​സ് ഇ​മേ​ജ​ർ', മാ​സ്റ്റ്‌​കാം, കെം​കാം എ​ന്നീ അ​ത്യാ​ധു​നി​ക ക്യാ​മ​റ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​വേ​ഷ​ക​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. പ​ല കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് ത്രി​മാ​ന മാ​പ്പു​ക​ൾ ത​‌യാ​റാ​ക്കി, ഈ ​കു​ഴി​ക​ളു​ടെ ആ​ഴ​വും രൂ​പ​വും കൃ​ത്യ​മാ​യി അ​ള​ന്ന് ഇ​വ​യു​ടെ ഉ​ത്ഭ​വം മ​നസി​ലാ​ക്കാ​നാ​ണു ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​മം.

റോ​വ​ർ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ പാ​റ​ക​ളു​ടെ പാ​ളി​ക​ളി​ലും ഘ​ട​ന​യി​ലും വ്യ​തി​യാ​ന​ങ്ങ​ൾ ക​ണ്ടു​വ​രു​ന്നു​ണ്ട്. ​കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യ പാ​രി​സ്ഥി​തി​ക മാ​റ്റ​ങ്ങ​ളു​ടെ സൂ​ച​ന​യാ​ണി​തെ​ന്നു ശാസ്ത്രലോകം വ്യക്തമാക്കു​ന്നു. 14 വ​ർ​ഷ​മാ​യി ചൊ​വ്വ​യി​ൽ തി​ര​ച്ചി​ൽ തു​ട​രു​ന്ന ക്യൂ​രി​യോ​സി​റ്റി റോ​വ​റി​ന് ഇ​പ്പോ​ഴും പു​തി​യ അ​ത്ഭു​ത​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ക​ഴി​യും എ​ന്ന​തിന്‍റെ തെ​ളി​വാ​ണു പുതിയ ​ക​ണ്ടെ​ത്ത​ൽ.

Latest News

Corehub Up